Tuesday 9 August 2011

Union notifications ( 9 Aug)


Notice
സെപ്റ്റംബര്‍ ആദ്യവാരം ആചരിക്കുന്ന ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പോഷകാഹാര ഗവേഷണ കേന്ദ്രം, കോള്ളേജ്, ഹയര്‍ സെകന്ററി, ഹൈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള വിദ്യര്‍ത്ഥികള്‍ താഴെ പറയുന്ന വിഷയത്തില്‍ 12 പേജില്‍ കവിയാതെ  പ്രബന്ധം തയ്യാറാക്കി ബന്ധപെട്ട പ്രിന്‍സിപല്‍/ഹെഡ്മാസ്റ്റര്‍ എന്നിവരുടെ സാക്ഷ്യപത്രത്തോട് കൂടി സ്റ്റേറ്റ് ന്യുടീഷന്‍ ഓഫീസര്‍, ന്യുട്രീഷന്‍ റിസേര്‍ച് സെന്റ്ര്‍, വഞ്ചിയൂര്‍ പി. ഒ., തിരുവനന്തപുരം - 35 എന്ന വിലാസത്തില്‍ 2011 ആഗസ്റ്റ് 18-ആം തീയതിക്കകം ലഭിക്കത്തക്കവിധം അയക്കണം.

വിഷയം.
1. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് - ആഹാരരീതിയും ജീവിതശൈലി രോഗങ്ങളും
2.  ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് - അമിതവണ്ണം കൌമാരക്കാരില്‍
3. ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് - പ്രഭാത ഭക്ഷണവും കുട്ടികളുടെ ആരോഗ്യവും.

No comments:

Post a Comment